Latest NewsUAEGulf

രണ്ടായിരത്തിലേറെ വര്‍ഷം പഴക്കം; ലോക പൈതൃക പട്ടികയില്‍ ഇടം തേടി ഈ ക്ഷേത്രം

ലോക പൈതൃക പട്ടികയില്‍ ഇടെ തേടാന്‍ ഒരുങ്ങുകയാണ് രണ്ടായിരം വര്‍ഷം പഴക്കമുള്ള അദ്ദൂര്‍ ക്ഷേത്രസമുച്ചയം. 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബെല്‍ജിയത്തിലെ ഗെന്റ് സര്‍വകലാശാലയില്‍നിന്നുള്ള പുരാവസ്തുശാസ്ത്ര സംഘം അദ്ദൂര്‍ ക്ഷേത്രസമുച്ചയം കണ്ടെത്തിയത്.

നിരവധി ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പുരാവസ്തു കേന്ദ്രത്തില്‍ നിന്ന് ചരിത്രപ്രാധാന്യമുള്ള മറ്റു നിരവധി വസ്തുക്കളും സംഘം ഖനനം ചെയ്‌തെടുത്തിരുന്നു. ഖനനത്തിനിടെ എട്ട് മീറ്റര്‍ നീളവും 8.3 മീറ്റര്‍ വീതിയുമുള്ള ബലിക്കല്ല് ലഭിച്ചിരുന്നു. നാല് ബലിപീഠങ്ങള്‍ അമ്പലത്തിന് പുറത്തും കണ്ടെത്തിയിരുന്നു.

ക്രിസ്തുവര്‍ഷത്തിന്റൈ ആരംഭത്തില്‍ തുറമുഖ നഗരമായിരുന്ന അദ്ദൂറിന്റെ വരുമാന മാര്‍ഗം അറേബ്യന്‍ ഉള്‍ക്കടലിലൂടെയും ഇന്ത്യന്‍ സമൂദ്രത്തിലൂടെയുമുള്ള വാണിജ്യമായിരുന്നു. ഈ പ്രദേശത്ത് നിന്ന് ഖനനം ചെയ്‌തെടുത്ത ചില്ലുപാത്രങ്ങളും ലോഹങ്ങളും നാണയങ്ങളും ഈ നഗരത്തിലുണ്ടായിരുന്നവര്‍ക്ക് അക്കാലത്ത് തന്നെ മെഡിറ്ററേനിയന്‍ ജനങ്ങളുമായി കച്ചവട ബന്ധമുണ്ടായിരുന്നതായും വ്യക്തമാക്കുന്നു.

യുനെസ്‌കോയുടെ അംഗീകാരത്തിന് ആവശ്യമായ എല്ലാ സംരക്ഷണ നടപടികളും ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. സംരക്ഷണ പദ്ധതിയുടെ ആവശ്യം മനസ്സിലാക്കിയ ഉമ്മുല്‍ഖുവൈന്‍ വിനോദസഞ്ചാര പുരാവസ്തു വകുപ്പാണ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്.

വിവിധ ഏജന്‍സികളുമായി സഹകരിച്ച് മൂന്ന് ഘട്ട പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഒപ്പം ക്ഷേത്ര പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. 2016 ഫെബ്രുവരിയിലാണ് ഒന്നാം ഘട്ടം ആരംഭിച്ചത്. 2016 ഡിസംബറോടെ മൂന്നാം ഘട്ടവും പൂര്‍ത്തീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button