ഗുജറാത്തില്‍ എന്‍ജീനിയറിംഗ് കോഴ്‌സിന് ഡിമാന്‍ഡില്ലാതെയാകുന്നു. ആദ്യഘട്ട പ്രവേശനം പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത് 36,342 സീറ്റുകള്‍.
പ്രൊഫഷണല്‍ കോഴ്സുകള്‍ക്കായുള്ള പ്രവേശന സമിതി (എസിപിസി) ബുധനാഴ്ചയാണ് ഡിഗ്രി എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള ആദ്യഘട്ട പ്രവേശനം പ്രഖ്യാപിച്ചത്. ആകെ 32,341 കുട്ടികളാണ് മെറിറ്റ് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 30,948 കുട്ടികള്‍ അവരുടെ ചോയ്‌സ് നല്‍കി
താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ 28,779 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ 36,342 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 36,342 കുട്ടികള്‍ കഴിഞ്ഞയാഴ്ച്ച താല്‍ക്കാലിക പട്ടികയിലൂടെ കടന്നുപോയിരുന്നു. അതില്‍ 33,164 പേര്‍ മെറിറ്റ് പട്ടികയില്‍ ഇടം നേടി.
33,164 വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഗുജറാത്ത് ബോര്‍ഡില്‍ നിന്നുള്ളവരാണ്. 28,411 പേരാണ് ഗുജറാത്ത് ബോര്‍ഡില്‍ നിന്നുള്ളവര്‍. 3,519 പേര്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥികളും 231 പേര്‍ ഐസിഎസ്ഇ വിദ്യാര്‍ത്ഥികളും മൂന്ന് പേര്‍ നിയോസില്‍ നിന്നുള്ളവരുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മെറിറ്റ് നമ്പര്‍ എസിപിസിയുടെ വെബ്സൈറ്റില്‍ കാണാന്‍ കഴിയും.
Post Your Comments