Latest NewsGulfOman

ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ലോഞ്ച് മുങ്ങി : 10 പ്രവാസി ഇന്ത്യക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു : ഒരാളെ കാണാതായി

സലാല : ശക്തമായ കാറ്റിലും കടല്‍ ക്ഷോഭത്തിലും തിരയിലും പെട്ട് സലാല തീരത്ത് ലോഞ്ച് മുങ്ങി, ലോഞ്ചിലുണ്ടായിരുന്ന 10 ഇന്ത്യന്‍ തൊഴിലാളികള്‍ രക്ഷപ്പെട്ടു. ഒമാന്‍ കോസ്റ്റ്ഗാര്‍ഡാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത് . സംഭവത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. രക്ഷപ്പെട്ട 10 പേരും ഗുജറാത്ത് സ്വദേശികളാണ്

ദുബായില്‍ നിന്ന് 1300 ടണ്‍ സാധനങ്ങളുമായി സൊമാലിയയിലേക്ക് പോവുകയായിരുന്ന ലോഞ്ചാണ് അപകടത്തില്‍പ്പെട്ടത്. ഷാര്‍ജയിലെ റുകുന്‍ അല്‍ ബഹര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോഞ്ച്.

എല്ലാം നഷ്ടപ്പെട്ട ഇവര്‍ക്ക് വിവിധ സാമൂഹ്യ സംഘടനകള്‍ സഹായങ്ങള്‍ നല്‍കി. ഇന്ന് രാത്രി മസ്‌കറ്റ് വഴി ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button