Latest NewsNattuvartha

കുതിച്ചുയർന്ന് പച്ചക്കറി വില

പച്ചക്കറി എത്തിക്കുന്ന തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും വിലക്കയറ്റത്തിന് കാരണമാവുന്നുണ്ട്

കൊച്ചി: പച്ചക്കറി വിലയിൽ വൻ കുതിപ്പ്; സംസ്ഥാനത്തെ പച്ചക്കറിവില റോക്കറ്റ് പോലെ കുതിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയും അതലധികവുമായി പച്ചക്കറിയുടെ വില വർധനവ്. ട്രോളിങ് നിരോധനം മൂലം മത്സ്യലഭ്യത കുറഞ്ഞതു പച്ചക്കറിയുടെ ഡിമാന്‍റ് വർധിപ്പിച്ചു. അതിനാലാണ് ഒരാഴ്ചയ്ക്കിടെ കനത്ത വിലക്കയറ്റമെന്ന് ചാല മാർക്കറ്റിലെ പച്ചക്കറി വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.

ഇതുവരെ 50 രൂപയിൽ താഴെ കിടന്ന പച്ചക്കറികളാണ് ഒരാഴ്ചയ്ക്കിടെ ഇരട്ടിയും രണ്ടിരട്ടിയും വിലവർധനവിലൂടെ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നത്. 35 രൂപയായിരുന്ന ബീൻസിന് ഇന്നലത്തെ മാർക്കറ്റ് വില 110 ആയിരുന്നു. പച്ചമുളകും ഇഞ്ചിയും ചേമ്പും വിലയിൽ 100 കടന്നു. 45 രൂപയിൽ നിന്നാണ് പച്ചമുളക് 100 രൂപയിലെത്തിയത്. വെളുത്തുള്ളിയുടെ വില 200 കടന്നതും അടുത്തദിവസമാണ്.

കൂടാതെ ബീറ്റ് റൂട്ട്-70, ക്യാരറ്റ്-65, ഉള്ളി-60, മുരിങ്ങ-80, വഴുതന-45, വണ്ട-75 എന്നിങ്ങനെ പോകുന്നു പച്ചക്കറികളുടെ വില. സാവാളയും ഉരുളക്കിഴങ്ങുമാണ് 40 രൂപയിൽ താഴെ വിലയുള്ളവ. കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും വിലക്കയറ്റത്തിന് കാരണമാവുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button