ഗുജറാത്ത്: വ്യത്യസ്ത ദിവസങ്ങളിലായി ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെ ടുപ്പിൽ അനിശ്ചിതത്വം ഇന്ന് നീങ്ങിയേക്കും. അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ ലോകസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ ഒഴിവ് വന്ന സീറ്റുകളാണ് ഈ രണ്ടെണ്ണം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ഈ സീറ്റുകളിൽ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടന്നാൽ ബി ജെ പി ക്കും കോൺഗ്രസിനും ഓരോ സീറ്റുകൾ ലഭിക്കും. എന്നാൽ ഇത് അട്ടിമറിക്കാൻ കമ്മീഷൻ തെരഞ്ഞെടുപ്പു രണ്ടാക്കി എന്ന് ആരോപിച്ചു കോൺഗ്രസ് നേതാവ് പരേഷ്ഭായ് ധനാനിയാണ് ഹർജി നൽകിയിരിക്കുന്നത്. മുതിർന്ന നേതാവ് എൽ കെ അദ്വാനി, വിദേശകാര്യ മന്ത്രി സുബ്രമണ്യം ജയശങ്കർ എന്നിവരെ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലെത്തിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്.
Post Your Comments