ഇടുക്കി : ഫോർമാലിൻ ചേർത്ത മത്സ്യങ്ങൾ വ്യാപകമായി വിൽപ്പനയ്ക്ക്, അടിമാലിയിലെ മത്സ്യ വില്‍പ്പന ശാലകളില്‍ മിന്നല്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പധികൃതർ . അടിമാലി പൊതുമാര്‍ക്കറ്റിലെ ചില മത്സ്യ വ്യാപാരശാലകളിലും ദേശിയപാതയോരത്തെ ഏതാനും ചില മത്സ്യ വ്യാപാര ശാലകളിലും ആയിരുന്നു ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി അധികൃതർ പരിശോധന നടത്തിയത് .
എന്നാൽ പരിശോധനയില്‍ വില്‍പ്പനക്കായി വച്ചിരുന്ന ചില വ്യാപാരശാലകളിലെ മത്സ്യങ്ങളില്‍ ഫോര്‍മലിന്റെ സാന്നിധ്യം കണ്ടെത്തിയതായി പരിശോധന സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇടുക്കി അടിമാലിയില്‍ പരിശോധന നടത്തിയ 6 കടകളില്‍ നാല് കടകള്‍ക്ക് പരിശോധന സംഘം നോട്ടീസ് നല്‍കി. മൂന്ന് സാമ്പിളുകളിലും ഫോര്‍മലിന്റെ സാന്നിധ്യം കണ്ടെത്തിയ ഒരു വ്യാപാരശാലക്ക് പിഴ ഒടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഫോര്‍മലിന്‍ സാന്നിധ്യം കണ്ടെത്തിയ മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഉദ്യാഗസ്ഥർ പരിശോധന നടത്തിയ വ്യാപാരശാലകളില്‍ എല്ലാം ഐസിന്റെ ഉപയോഗം തീര്‍ത്തും കുറവായിരുന്നുവെന്ന് പരിശോധന സംഘം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനോടകം കട്ടപ്പന, തൊടുപുഴ തുടങ്ങിയ ടൗണുകളില്‍ ഓപ്പറേഷന്‍ സാഗര്‍ റാണി നടപ്പിലാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ മൂന്നാര്‍ മേഖലയില്‍ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments