Latest NewsKerala

പ്രവാസിയുടെ ആത്മഹത്യ ; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : കൺവെൻഷൻ സെന്ററിന് നഗരസഭ പ്രവർത്തന അനുമതി നൽകാത്തിൽ മനംനൊന്ത് കണ്ണൂരിൽ പ്രവാസിയുടെ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സാജന്റെ ആത്മഹത്യ ഗൗരവമായി പരിശോധിക്കും. നഗരസഭ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉറച്ച നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം ഉത്തരവാദിത്തം സിപിഎമ്മിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.

സാജന്റെ ആത്മഹത്യക്കു കാരണം ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സനാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ബീന ആരോപണം ഉന്നയിച്ചു. ചെയര്‍ പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തുവെന്ന് ബീന പറഞ്ഞു.പതിനാറ് കോടിയോളം മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിനാണ് നഗരസഭ പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതാണ് സാജന്റെ ആത്മഹത്യക്ക് കാരണം. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് സാജന്‍. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടിക്കാര്‍ തന്നെ ചതിച്ചെന്നും ബീന കൂട്ടിച്ചേര്‍ത്തു.

കെട്ടിടത്തിന് പ്രവര്‍ത്താനുമതി വൈകിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി പി.ജയരാജന്‍ പരാതി നല്‍കിയിരുന്നെന്ന് സാജന്റെ സഹോദരന്‍ പറഞ്ഞു. വേണ്ട നടപടികള്‍ സ്വീകരിക്കാം എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സാജന്റെ സഹോദരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button