Latest NewsNattuvartha

കാഴ്ചയില്ലാത്തവർക്കായുള്ള സംസ്ഥാനത്തെ രണ്ടാമത്തെ പൊതു ലൈബ്രറിക്ക് മലപ്പുറത്ത് തുടക്കമായി‌

മലപ്പുറം: സംസ്ഥാനത്തെ രണ്ടാമത്തെ പൊതു ലൈബ്രറിക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു, കാഴ്ചയില്ലാത്തവർക്കായുള്ള സംസ്ഥാനത്തെ രണ്ടാമത്തെ പൊതു ലൈബ്രറിക്കാണ് മലപ്പുറത്ത് തുടക്കം, വായനാദിനത്തിൽ കാഴ്ചയില്ലാത്തവർക്കായുള്ള സംസ്ഥാനത്തെ രണ്ടാമത്തെ പൊതു ലൈബ്രറി മലപ്പുറത്ത് പ്രവർത്തനം തുടങ്ങി.

സിവിൽ സ്റ്റേഷൻ വളപ്പിൽ പ്രവർത്തിക്കുന്ന കാഴ്ചയില്ലാത്തവർക്കായുള്ള ബ്രെയിൽ ലൈബ്രറി മലപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിലാണ് നിർമിച്ചത്.

അക്കാദമിക് പുസ്തകങ്ങളും വിവിധ ഭാഷകളിലുള്ള കഥ, കവിത, നോവലുകൾ എന്നിവയും ലൈബ്രറിയിലുണ്ട്. ഓഡിയോ റെക്കോഡുകളും ഒരുക്കിയിട്ടുണ്ട്.ആദ്യഘട്ടത്തിൽ 500 പുസ്തകങ്ങളാണ് ലഭ്യമാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button