പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താല്കാലിക നിയമനം. ലാബ് ടെക്‌നീഷ്യൻ, ഇ.സി.ജി. ടെക്‌നീഷ്യൻ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ പ്ലസ്ടു സയൻസ്, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള എം.എൽ.റ്റി/ഡി.എം.എൽ.റ്റി സർട്ടിഫിക്കറ്റാണ് യോഗ്യത. രണ്ടൊഴിവുകളുണ്ട്.ഇ.സി.ജി. ടെക്‌നീഷ്യൻ എസ്.എസ്.എൽ.സി/തത്തുല്യം, അംഗീകൃത സ്ഥാപനത്തിൽ നിന്നും വി.എച്ച്.എസ്.സി, ഇ.സി.ജി. ഓഡിയോ മെട്രിക് ടെക്‌നോളജി എന്നിവയാണ് യോഗ്യത. ഒരൊഴിവാണുള്ളത്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 25 ന് രാവിലെ 11 ന് പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.
Post Your Comments