തിരുവനന്തപുരം : യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ശബരിമല സ്വകാര്യ ബിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രസർക്കാർ തന്നെ ബിൽ കൊണ്ടുവരണമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സ്വകാര്യ ബില്ലുകൾക്കും ഉണ്ടാകുന്ന അനുഭവം ഈ ബില്ലിനും ഉണ്ടാകും.
അതേസമയം യുവതീ പ്രവേശത്തിനെതിരെ ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കും. എന്‍. കെ. പ്രേമചന്ദ്രന് എംപിയാണ് സ്വകാര്യ ബില്ലിന് അവതരണാനുമതി തേടിയത്. ബില്ലിന് വെള്ളിയാഴ്ച അവതരണാനുമതി ലഭിച്ചിട്ടുണ്ട്.ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബില്‍. ബില്‍ എപ്പോള്‍ ചര്‍ച്ചയ്ക്കെടുക്കും എന്ന കാര്യം വ്യക്തമല്ല. പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്.
Post Your Comments