കൊല്ലം: 17 വയസുകാരിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു. കൊല്ലം അഞ്ചലിലെ സ്വകാര്യ സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയാണ് അഞ്ചല്‍ അഗസ്ത്യകോട് സ്വദേശികളായ സഹപാഠിയും ഇയാളുടെ സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചത്. വിവരം പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തു. ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി നാടുവിട്ടു. നാടുവിട്ട പെണ്‍കുട്ടിയെ ബംഗലൂരില് നിന്നും കണ്ടെത്തി തിരികെയെത്തിച്ച പാലോട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറയുന്നത്.
സംഭവത്തിൽ 19 വയസുകാരനായ അഫ്സര്‍ സഹോദരന് 20 വയസുള്ള ഇജ്ജാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പോലീസ് റിമാന്‍ഡ് ചെയ്തു. പാലോട് സ്വദേശിനിയായ പെണ്‍കുട്ടി കുളത്തുപ്പുഴയിലുള്ള മുത്തശിയുടെ വീട്ടില്‍ നിന്നുമാണ് അഞ്ചലിലെ സ്വകാര്യ സ്കൂളില്‍ പഠിക്കാന്‍ പോയിരുന്നത്. ആറാം തീയതി പിടിയിലായ അഫ്സറിന്റെ പിറന്നാള്‍ ആഘോഷത്തിനു അഞ്ചല്‍ അഗസ്ത്യകോടുള്ള അഫ്സറിന്റെ വീട്ടില്‍ എത്തിയതായിരുന്നു പെണ്‍കുട്ടിയും മറ്റു സുഹൃത്തുക്കളും. അവിടെ വച്ച് പെണ് കുട്ടിയെ അഫ്സര്‍ പീഡിപ്പിക്കുകയായിരുന്നു.
സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രതിയായ അഫ്സറിന്റെ മൂത്ത സഹോദരന് ഇജ്ജാസ് രാത്രിയില്‍ കുളത്തുപ്പുഴയില്‍ എത്തുകയും അനുജന് പീഡിപ്പിച്ച വിവരം അറിഞ്ഞുവെന്നും ചില കാര്യങ്ങള്‍ സംസാരിക്കനുണ്ടെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. ഇജാസ് ഇവിടെ വച്ച് പെണ്‍കുട്ടിയെ ബലാസംഗം ചെയ്തു. പിന്നീട് ഇരുവരും പീഡിപ്പിച്ച വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയോട് 25000 രൂപ ആവശ്യപ്പെട്ടു. ഭീഷണി തുടര്‍ന്നതോടെ ബംഗല്ലൂരില്‍ ഉള്ള ബന്ധുവഴി സുഹൃത്തിന്റെ അകൗണ്ടില്‍ 25000 രൂപ നിക്ഷേപിച്ചു.
ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഭീഷണിയുമായി എത്തിയ ഇജാസ് ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപയാണ്. ഇതോടെ എന്ത് ചെയ്യണം എന്നറിയാതെ പെണ്‍കുട്ടി കൈഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീടും ഭീഷണിപ്പെടുത്തിയപ്പോഴാണ് നാട് വിട്ടത്. കുളത്തുപ്പുഴ പോലീസ് കേസിലെ ഒന്നാം പ്രതിയായ ഇജാസിനെ കഴിഞ്ഞ ദിവസം അഗസ്ത്യകോടുള്ള വീട്ടില്‍ നിന്നും പിടികൂടി. വൈകിട്ടോടെ രണ്ടാം പ്രതിയും സഹോദരനുമായ അഫ്സറിനെ അഞ്ചല്‍ പോലീസും അറസ്റ്റ് ചെയ്തു.
Post Your Comments