Latest NewsKerala

വ്യവസായി ആത്മഹത്യ ചെയ്ത സംഭവം; മന്ത്രിമാർക്കും, സെക്രട്ടറിമാർക്കും നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിൽ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് സെക്രട്ടറിയേറ്റിലെ ഫയലുകളിൽ മുഖ്യമന്ത്രി പിടി മുറുക്കുന്നു. ഓരോ ഫയലും സൂക്ഷ്‌മ പരിശോധനയ്ക്കു ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കാവൂ എന്ന് മന്ത്രിമാർക്കും, സെക്രട്ടറിമാർക്കും മുഖ്യമന്ത്രി നിർദേശം നൽകി.

സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 1,08,917 ഫയലുകളാണ്. രണ്ടു വര്‍ഷം പഴക്കമുള്ള 15,034 ഫയലും മൂന്നു വര്‍ഷം പഴക്കമുള്ള 25,731 ഫയലുകളുമുണ്ട്. റവന്യൂ വകുപ്പിലാണ് കൂടുതല്‍ ഫയലുകള്‍ തീരുമാനമാകാതെ കിടക്കുന്നത്. രണ്ടാം സ്ഥാനം മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനും മൂന്നാം സ്ഥാനം വിദ്യാഭ്യാസ വകുപ്പിനുമാണ്. 2016 ജൂണ്‍ എട്ടിന് സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്യുമ്പോഴാണ് ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി വിശദീകരിച്ചത്. മുന്നില്‍വരുന്ന പല ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളതെന്നു ഓര്‍മിക്കണമെന്നും ആ ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ എഴുതുന്ന കുറിപ്പാകും ഒരു പക്ഷേ അവരില്‍ അപൂര്‍വം ചിലരെങ്കിലും ജീവിക്കണോ മരിക്കണോ എന്നു നിശ്ചയിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button