കണ്ണൂര്‍:കരയിൽ കുടുങ്ങി കുഞ്ഞതിഥിക്ക് പുനർജൻമം, പുലിമുട്ടിൽ കുടുങ്ങിയ കടലാമയെ കൈ പിടിച്ചുയർത്തി നാട്ടുകാരും ഫിഷറീസ്, ഫയർ റസ്ക്യൂ ഉദ്യോഗസ്ഥരും. കണ്ണൂർ മാപ്പിള ബേ തീരത്തായിരുന്നു രക്ഷാപ്രവർത്തനത്തിനായി നാട്ടുകാര്‍ കൈകോര്‍ത്തത്. ശക്തമായ തിരമാലകൾക്കിടയിൽപ്പെട്ടതിനെ തുടര്‍ന്നാണ് കടലാമ പുലിമുട്ടിൽ കുടുങ്ങിയത്.
കടലാമ പുലിമുട്ടിൽകുടുങ്ങിയ സംഭവം ആദ്യം കണ്ടത് ചേലോറ സ്വദേശികളായ 3 പേരായിരുന്നു. കരക്കെത്തിയ കടലാമയെ രക്ഷിക്കാൻ മൂവരും പരമാവധി ശ്രമിച്ചു. പക്ഷെ ആമയുടെ ഭാരം മൂലം സാധിക്കാതെ വരികയായിരുന്നു. ഒലീവ് റെഡ് ലീ ഇനത്തിൽപ്പെട്ട ആമക്ക് 100 കിലോയോളം ഭാരം വരുമെന്നാണ് കണക്കുകൂട്ടല്‍. രക്ഷാപ്രവര്‍ത്തനം നടക്കാതെ വന്നതോടെ ഫിഷറീസ് ഉദ്യോസ്ഥരേയും ഫയർ റസ്കൂ ഉദ്യോഗസ്ഥരേയും വിവരമറിയിക്കുകയായിരുന്നു.
ഒരു നാടാകെ പിന്നീട് കടലാമക്ക് വേണ്ടി ഒത്തുചേരുന്നതാണ് കണ്ടത്, എല്ലാവരും ചേർന്ന് രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ പരിക്കൊന്നുമേൽക്കാതെ പുലിമുട്ടിൽ നിന്ന് കടലാമയ്ക്ക് മോചിപ്പിച്ചു. കരയിൽ കുടുങ്ങിയ കടലാമയ്ക്ക് ഉൾക്കടലിലേക്ക് നാട്ടുകാര്‍ യാത്രയയപ്പ് നല്‍കി യാത്രയാക്കി.
Post Your Comments