മുംബൈ: തിമിംഗലം ഛര്‍ദിച്ചപ്പോള്‍ കിട്ടിയ ആമ്പര്‍ഗ്രിസ് വിൽക്കാനെത്തിയയാൾ മുംബൈയില്‍ പിടിയിലായി. 1.3 കിലോ ഭാരമുള്ള ആമ്പര്‍ഗ്രിസിന് വിപണിയില്‍ 1.7 കോടി രൂപ വിലവരും. വിപണിയില്‍ സ്വര്‍ണ്ണത്തോളം വിലമതിക്കുന്ന ആമ്പര്‍ഗ്രിസ് തിമിംഗലം അകത്താക്കുകയായിരുന്നു.
വിലയേറിയ പെര്‍ഫ്യൂമുകളുടെ ഒരു ഘടകവസ്തുവാണ് ആമ്പര്‍ഗ്രിസ്. സ്‌പേം തിമിംഗലങ്ങളുടെ വയറ്റിലുണ്ടാകുന്ന തവിട്ടുനിറമുള്ള മെഴുകുപോലുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദിച്ച് കളയുന്ന ആമ്പര്‍ഗ്രിസ് തീരത്തടിയും.
മുംബൈയിൽ ഒരു മധ്യവയസ്കന്റെ കൈവശം ആമ്പര്‍ഗ്രിസ് ഉണ്ടെന്ന് രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് പോലീസും വനംവകുപ്പും നടത്തിയ തെരച്ചിലിലാണ് പ്രതിയും തൊണ്ടിമുതലും പിടിയിലാകുന്നത്. വിദ്യാവിഹാറിലെ കാമാ ലെയ്‌നില്‍ നിന്ന് ശനിയാഴ്ചയാണ് രാഹുല്‍ ദുപാരെ(53) എന്നയാൾ പിടിയിലാകുന്നത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഇയാള്‍ക്കെതിരെ കേസ് എടുത്തു.
Post Your Comments