Latest NewsIndia

3 കുട്ടികളെ കൊലപ്പെടുത്തി അമ്മ തൂങ്ങിമരിച്ചു; അന്വേഷണം ഊർജിതമാക്കി പോലീസ്

സമീപവാസികളാണ് 3 കുട്ടികളെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്

കൊപ്പാൾ; കുക്കന്നൂരിൽ അതിദാരുണമായി 3 കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു . യെല്ലമ്മ (30) മക്കളായ അക്ഷത (7), കാവ്യ( 4), നാ​ഗരാജ് എന്നിവരാണ് മരിച്ചത്.

അക്ഷതയേയും കാവ്യയെയും അമ്മ യെല്ലമ്മ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിലും നാ​ഗരാജിന്റെ മൃതദേഹം സമീപത്തെ കുളത്തിനടുത്ത് നിന്നുമാണ് കണ്ടുകിട്ടിയത്.

മക്കളെ കൊലപ്പെടുത്തിയ ശേഷം ഫാനിൽ തൂങ്ങി മരിച്ചതാകാമെന്ന് പോലീസ് വ്യക്തമാക്കി. സമീപവാസികളാണ് 3 കുട്ടികളെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button