Latest NewsIndia

സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ മായാവതിയുടെ തീരുമാനമിങ്ങനെ

ന്യൂ​ഡ​ല്‍​ഹി: ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന വി​ഷ​യം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ചു ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി പങ്കെടുക്കില്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യം ഒ​രു രാ​ഷ്ട്രം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന​തി​നെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാണെന്ന് മായാവതി വ്യക്തമാക്കി. അതേസമയം വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ​ക്കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യാ​നാ​ണെ​ങ്കി​ല്‍ ത​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കാ​മെ​ന്നും അവർ പറഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്കുമ്പോ​ള്‍ പ​ണ​ത്തി​ന്‍റെ കാ​ര്യം ക​ട​ന്നു​വ​രു​ന്ന​ത് ശ​രി​യ​ല്ല. ദാ​രി​ദ്ര്യം, തൊ​ഴി​ലി​ല്ലാ​യ്മ, സം​ഘ​ര്‍​ഷ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളി​ല്‍​നി​ന്ന് വ​ഴി​തി​രി​ച്ചു​വി​ടാ​നാ​ണ് ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന വി​ഷ​യം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും മായാവതി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button