ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിഎസ്പി അധ്യക്ഷ മായാവതി പങ്കെടുക്കില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് മായാവതി വ്യക്തമാക്കി. അതേസമയം വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണെങ്കില്‍ തങ്ങള്‍ പങ്കെടുക്കാമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പണത്തിന്റെ കാര്യം കടന്നുവരുന്നത് ശരിയല്ല. ദാരിദ്ര്യം, തൊഴിലില്ലായ്മ, സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് തുടങ്ങിയ പ്രശ്നങ്ങളില്‍നിന്ന് വഴിതിരിച്ചുവിടാനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും മായാവതി കൂട്ടിച്ചേർത്തു.
Post Your Comments