പരിശുദ്ധ ഹജ്ജിനോടനുബന്ധിച്ച് കഅ്ബയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു, സൽമാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശത്തെത്തുടർന്നാണ് കഅ്ബയുടെ പുതിയ പണികള്‍ പുരോഗമിക്കുന്നത്. കഅ്ബക്ക് അകത്തെ മാര്‍ബിള്‍ മാറ്റലും ലീക്ക് പ്രൂഫിങുമാണ് പ്രധാന ജോലികളായുള്ളത്.
കൂടാതെ കഅ്ബയുടെ മട്ടുപാവില്‍ വാട്ടര്‍ പ്രൂഫിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപെടുതുക, കഅ്ബക്ക് അകത്ത് പാകിയ മാര്‍ബിള്‍ കല്ലുകള്‍ മാറ്റി പുതിയ കല്ലുകള്‍ സ്ഥപിക്കുക തുടങ്ങി വിവിധ നടന്നുവരുന്നത്. കഅ്ബയെ പ്രദിക്ഷണ ചെയുന്നതിനോ മറ്റു ആരാധനാ കര്‍മങ്ങള്‍ക്കോ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കഅ്ബയിൽ ഹറം കാര്യാലയവുമായി സഹകരിച്ച് ധനകാര്യ മന്ത്രാലയമാണ് ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നതും. ന്യൂതന സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് വിദഗ്ധരുടെ മേൽനോട്ടത്തിൽ മികച്ച നിലവാരത്തിലാണ് പ്രവർത്തികൾ. അറ്റകുറ്റപ്പണികള്‍ ഉടനടി പൂര്‍ത്തിയാക്കും.
Post Your Comments