Latest NewsIndia

ഭിന്നിപ്പ് രൂക്ഷമാകുന്നു: ഈ സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു

ബെംഗുളൂരു: സഖ്യ സര്‍ക്കാരില്‍ ഭിന്നിപ്പ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ കോണ്‍ഗ്രസ് പിരിച്ചുവിട്ടു.  സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്താകുറിപ്പിലൂടെയായിരുന്നു അറിയിപ്പ. അതേസമയം പിസിസി പ്രസിഡന്റായി ദിനേശ് ഗുണ്ടുറാവുവിനെയും വര്‍ക്കിംഗ് പ്രസിഡന്റായി ഈശ്വര്‍.ബി.ഖാന്ദ്രേയും നിലനിര്‍ത്തിക്കൊണ്ടാണ് പിരിച്ചുവിടല്‍.

ഭിന്നിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെയാണ് പാര്‍ട്ടി ഇത്തരത്തിലൊരു നടപടിയിലേയ്ക്ക് കടന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയാണ് പിരിച്ചുവിടലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാന്‍ രാഹുല്‍ ഗാന്ധിയോട് അവശ്യപ്പെട്ടിരുന്നെന്ന് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button