Latest NewsKerala

എ.കെ.ജിയുടേയും ചങ്ങമ്പുഴയുടേയും പ്രണയങ്ങളും വിവാഹ അഭ്യര്‍ത്ഥനകളും തുറന്നു പറഞ്ഞ് .. മധുരമായ ആ പ്രണയകാലത്തെ കുറിച്ച് കെ.ആര്‍. ഗൗരിയമ്മ മനസ് തുറക്കുന്നു

ആലപ്പുഴ: എ.കെ.ജിയുടേയും ചങ്ങമ്പുഴയുടേയും പ്രണയങ്ങളും വിവാഹ അഭ്യര്‍ത്ഥനകളും തുറന്നു പറഞ്ഞ് .. മധുരമായ ആ പ്രണയകാലത്തെ കുറിച്ച് കെ.ആര്‍. ഗൗരിയമ്മ മനസ് തുറക്കുന്നു. തന്റെ പ്രണയകാലത്തെ കുറിച്ച് പറയുമ്പോള്‍ കെ.ആര്‍.ഗൗരിയമ്മയെന്ന വിപ്‌ളവ നക്ഷത്രത്തിന്റെ മനസ് 18കാരിയിലേയ്ക്കും കോളേജ് കാലത്തേയ്ക്കും സഞ്ചരിച്ചു. തന്റെ ആദ്യകാല പ്രണയങ്ങളും വിവാഹഅഭ്യര്‍ത്ഥനകളുമെല്ലാം തുറന്നു പറയുകയാണ് ഈ വിപ്ലവ നായിക. എകെജി മരിയ്ക്കും വരെ അദ്ദേഹത്തിന് തന്നെ ജീവനായിരുന്നുവെന്ന് ഗൗരിയമ്മ പറയുന്നു. പ്രസ്ഥാനത്തിനായി വിവാഹപോലും വേണ്ടെന്നുവെച്ച നിലപാടായിരുന്നു എ.ക.ഗോപാലന്റേത്. എന്നാല്‍ പെട്ടെന്നൊരുനാള്‍ അദ്ദേഹത്തിന് തന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. അത് പറയുമ്പോള്‍ കെ.ആര്‍. ഗൗരിയമ്മ എന്ന കരുത്തുറ്റ വനിതയുടെ മനസ് കൗമാരക്കാരിയുടേതായി.

ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗൗരിയമ്മയുടെ തുറന്നു പറച്ചില്‍. ഒരിക്കല്‍ ഇവിടെ അസുഖമായി കിടക്കുമ്പോള്‍ എകെജി സുശീലയോട് എന്നെ വന്നുകാണാന്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞപ്പോള്‍ സുശീലയും എകെജിയും കൂടി തന്നെ കാണാന്‍ വന്നപ്പോഴാണ് സുശീല മുന്‍പ് വന്നില്ലെന്ന് എകെജി അറിഞ്ഞത്. അദ്ദേഹം ഇതിന് സുശീലയെ വഴക്ക് പറഞ്ഞെന്നും ഗൗരിയമ്മ പറഞ്ഞു.

ഒരു ദിവസം ചങ്ങമ്പുഴ അടുത്തുവന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് എന്നു പറഞ്ഞു. പറ്റില്ലെന്നായിരുന്നു എന്റെ മറുപടി. എനിക്ക് അന്നൊരാളോട് ഇഷ്ടമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ അഭ്യര്‍ത്ഥന നിരസിക്കാന്‍ കാരണം പാലക്കാട്ടുകാരനായ രാജനെന്ന ആളാണ്. പിന്നാലെ നടന്ന രാജനെ ആദ്യം പേടിയായിരുന്നു. കൊളേജില്‍ നിന്ന് മാറിയ ശേഷം രാജനുമായി അകന്നു. പിന്നീട് പാര്‍ട്ടി രൂപികരിക്കുന്ന കാലത്താണ് ഞാന്‍ രാജനെ തിരക്കിയത്. അപ്പോള്‍ അദ്ദേഹം മരിച്ചുവെന്ന് അറിഞ്ഞു.- ഗൗരിയമ്മ പറഞ്ഞു. തന്റെ ഇഷ്ടങ്ങളെല്ലാം ഇക്കാലമത്രയും സ്വരുകൂട്ടിവെച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button