Latest NewsIndia

ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ;പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി

ലക്നൗ : ഭര്‍ത്താവിനെ മരത്തിൽ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും ഭാര്യയെയും നാല് യുവാക്കള്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞദിവസമാണ് ഉത്തർപ്രദേശിലെ റാംപൂരിൽ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ദേശീയമാധ്യമമായ ഇന്ത്യാടുഡേ ആണ് ക്രൂര പീഡനത്തിന്‍റെ വാര്‍ത്ത പുറത്ത് വിട്ടത്. പീഡനത്തിന് ശേഷം യുവാവിനെയും ഭാര്യയെയും ഉപേക്ഷിച്ച് പ്രതികള്‍ കടന്നു.

സംഭവത്തില്‍ യുവതി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. പീഡന ദൃശ്യം മാധ്യമങ്ങില്‍ എത്തിയതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. ദൃശ്യത്തിലൂടെ മൂന്ന് പ്രതികളെ തിരിച്ചറിയാൻ സാധിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. വീഡിയോ ഷെയർ ചെയ്യുന്നവർക്കെതിരെയും നടപടിയെടുത്തേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button