കോഴിക്കോട്: ആരോഗ്യരംഗത്ത് കേരളം വലിയ വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ മുന്നില്‍ നിന്ന് നയിച്ച നായികയായിട്ടാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ കേരളം വാഴ്ത്തിയത്. സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന്, ആ കമന്റ് ശ്രദ്ധയില്‍പെട്ട ഉടന്‍ സഹായവുമായി മന്ത്രിയെത്തിയ വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. മന്ത്രിയുടെ ഇത്തരം ഇടപെടലുകള്‍ക്ക് വീണ്ടും കൈയ്യടി ലഭിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് സന്ദേശത്തിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവതിയ്ക്ക് ഉടന്‍ തന്നെ സഹായം നല്‍കിയാണ് മന്ത്രി വീണ്ടും താരമായത്. പരിചയത്തിലുള്ള കുട്ടിയ്ക്ക് അടിയന്തിരമായി ഹൃദയ ശസ്ത്രക്രിയ നടത്തണമെന്നും സഹായമൊരുക്കണമെന്നും കാണിച്ചായിരുന്നു കോഴിക്കോട് സ്വദേശിനിയായ പ്രിയങ്ക പ്രഭാകര്‍ മന്ത്രിക്ക് സന്ദേശമയച്ചത്. സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുകയും വേണ്ട സഹായം ലഭ്യമാക്കുകയും ചെയ്തു. ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുട്ടിയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി നിര്‍വ്വഹിച്ചിരിക്കുന്നത്. ശൈലജ ടീച്ചറുമായുള്ള സന്ദേശങ്ങള്‍ക്കൊപ്പം പ്രിയങ്ക ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
പ്രിയങ്കയുടെ ഫേസ്ബുക്ക് പോസ്റ്റ്
അത്രമേല്‍ പ്രിയപ്പെട്ട ഒരുവള്‍ക് വേണ്ടി ആണ് ഈ എഴുത്തു…. കുടപിറപ്പ് എന്ന് തന്നെ പറയാം…. ഈ പറയുന്ന ഒരുവള്‍ക് അടിയന്തരമായി ഒരു ഹാര്‍ട്ട് സര്‍ജ്ജറി വേണ്ടി വന്നു… എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോള്‍ ആണ് മന്ത്രി ഷൈലജ ടീച്ചര്‍ ന്റെ യും ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന പ്രസ്ഥാനത്തെയും ഓര്‍മ വന്നത്…. ടീച്ചറുടെ ഫേസ്ബുക് പേജില്‍ ഒരു മെസ്സേജ് അയച്ചു കാര്യങ്ങള്‍ എല്ലാം ഒരു പാരഗ്രാഫില്‍ ഒതുക്കി വളച്ചു കെട്ടില്ലാതെ ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു… കൃത്യം ഒരുദിവസത്തിനു ശേഷം എനിക്ക് ടീച്ചറിന്റെ മറുപടി വന്നു…. സര്‍ക്കാര്‍ തലത്തില്‍ നടത്തി വരുന്ന ഹൃദ്യം പദ്ധതിയില്‍ ഈ കുട്ടിയെ പരിഗണിക്കാം എന്നും അതിനു വേണ്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ വഹിച്ചു കൊള്ളാം എന്നും… സത്യത്തില്‍ ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു മറുപടി…. ഉടന്‍ തന്നെ ഞാന്‍ അമ്മയെ Jaya Prabhakar മാമനെയും Preman Tk വിളിച്ചു കാര്യങ്ങള്‍ പറയുകയും പിറ്റേ ദിവസം അവര്‍ രണ്ടു പേരും Prajith Vk എന്റെ ചേട്ടനും കൂടെ കോഴിക്കോട് ബീച് ഹോസ്പിറ്റലില്‍ കുട്ടീനേം കൊണ്ട് പോയി ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയുകയും ചെയ്തു…. അതിനു ശേഷം കേവലം രണ്ടു ആഴ്ചയ്ക്കുള്ളില്‍ കുട്ടിയുടെ ഓപ്പറേഷന്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റല്‍ വെച്ച് സൗജന്യമായി നടക്കുകയും ചെയ്തു… കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു….ഈ അവസരത്തില്‍ പറഞ്ഞാല്‍ തീരാത്ത നന്ദി ഞാന്‍ ‘ടീച്ചര്‍ അമ്മയെയെ ‘യും ഹൃദയ പക്ഷ സര്‍ക്കാരിനെയും അറിയിച്ചു കൊള്ളുന്നു… കൂടാതെ ഞങ്ങളെ സഹായിക്കാന്‍ മുന്‍കൈ എടുത്ത വടകര എം ല്‍ എ ഓഫീസ്… വായനാടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയ Subash P SujithBaby SB, Ajnas Nasserയെയും ഹൃദ്യം പദ്ധതി കോ ഓഡിനേറ്റര്‍(calicut) നല്ലവരായ മിംസ് ഹോസ്പിറ്റല്‍ ഡോക്ടര്‍സ് സ്റ്റാഫ്,എല്ലാത്തിനും കൂടെ നിന്ന Balu K Gangadharan,മറ്റു ബന്ധു മിത്രാദികള്‍,ആവശ്യഘട്ടത്തില്‍ ബ്ലഡ് തന്നു സഹായിച്ച കുറച്ചു നല്ല കുട്ടുകാര്‍ Sougandhlal Sougu എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു…. ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം….
ഇപ്പോള്‍ ആണ് നമ്മള്‍ക്കു ഒരു സര്‍ക്കാര്‍ ഉണ്ടെന്നും ഒരു ആരോഗ്യ മന്ത്രി ഉണ്ടെന്നും അറിഞ്ഞത്….. ഇടതു പക്ഷം എന്നും ഹൃദയ പക്ഷം തന്നെ ആണ് അതിനു ഒരു മാറ്റവും ഇല്ല… ടീച്ചര്‍ അമ്മ ഇഷ്ട്ടം.
Post Your Comments