പട്ന : ഉഷ്ണ തരംഗത്തിൽ ബീഹാറിൽ മരിച്ചവരുടെ എണ്ണം 184 ആയി. കനത്ത ചൂട് നേരിടുന്ന ഗയയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ 35 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. 106 പേർ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ചികിത്സയിലാണ്. ഔറംഗബാദ്, നവാഡ എന്നീ പ്രദേശങ്ങളിലും അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്.
41 ഡിഗ്രി താപനിലയാണ് ബീഹാറിൽ കഴിഞ്ഞ് 4 ദിവസമായി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൂട് മൂലം ഈ മാസം 22 വരെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. അതേസമയം ഡൽഹിയിൽ പലയിടത്തും മഴ പെയ്തു. 32 ഡിഗ്രിയാണ് ഡൽഹിയിലെ താപനില.
Post Your Comments