Latest NewsIndia

ഡാൻസ് റിയാലിറ്റി ഷോകൾക്ക് നിയന്ത്രണം

കുട്ടികളെ പങ്കെടുപ്പിച്ച് സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണ൦ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഷോകളില്‍ കാണുന്ന മോശം പ്രവണതകള്‍ കണക്കിലെടുത്താണ് നടപടി. ഷോകളില്‍ ചെറിയ കുട്ടികളെ അവതരിപ്പിക്കുന്ന രീതി ഉചിതമല്ലെന്നും കുട്ടികളെ മുന്‍നിര്‍ത്തിയുള്ള പരിപാടികളുടെ അവതരണവും ഉള്ളടക്കവുമൊക്കെ തയ്യാറാക്കുമ്പോള്‍ കുറേയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്നും ഔദ്യോഗിക പത്രക്കുറിപ്പിലൂടെ കേന്ദ്രം ടിവി ചാനലുകള്‍ക്ക് താക്കീത് നൽകി.

സിനിമയിലെ ഗാനരംഗങ്ങളുമായി കുട്ടികളെത്തുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ടെന്നും മുതിര്‍ന്നവര്‍ക്കായുള്ള ഗാനങ്ങളും പ്രകടനവുമൊക്കെയാണെങ്കില്‍ അത്തരം രംഗങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കരുതെന്നും കുറിപ്പില്‍ പറയുന്നു. സിനിമയിലെ നായികാനായകന്മാരെ അനുകരിച്ച് കുട്ടികള്‍ വേദിയിലെത്തുന്നത് നല്ല പ്രവണതയല്ലെന്നും ഇതു തുടരാന്‍ അനുവദിക്കാനാവില്ലെന്നും നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button