തിരുവനന്തപുരം: അടുത്ത മാസം 11 വരെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം-ഡല്‍ഹി, മാലി സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം-മാലി വിമാനവും, തിരുവനന്തപുരം- ഡല്‍ഹി സര്‍വീസുമാണ് റദ്ദാക്കിയത്. ചില സാങ്കേതിക കാരണങ്ങളാലാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് 18602331407 എന്ന ടോള്‍ ഫ്രീ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.
Post Your Comments