പൂന: 25 ലക്ഷത്തിന്റെ ആഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ച സീരിയല്‍ നടനും ഭാര്യയും അറസ്റ്റില്‍. മറാത്തി ടിവി താരം മിലിന്ദ് ദസ്താനെയെ ആണ് ചൊവ്വാഴ്ച പൂന പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതിന്റെ പണമോ പലിശയോ നല്‍കിയില്ല. ഇതോടെ ജ്വല്ലറി ഉടമ പോലീസിനെ സമീപിക്കുകയായിരുന്നു. മുംബൈയിലുള്ള സ്വത്ത് വിറ്റശേഷം പലിശ ഉള്‍പ്പെടെ പണം നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നു പോലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മിലിന്ദും ഭാര്യ സയാലിയും ചേര്‍ന്ന് പൂനയിലെ പിഎന്‍ ഗാഡ്ഗില്‍ ജ്വല്ലറിയില്‍നിന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ വാങ്ങിയിരുന്നു. വജ്ര, സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ കടമായി വാങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തു.
Post Your Comments