ചെന്നൈ : ബസുകള്‍ പിടിച്ചെടുത്ത് ‘ബസ് ഡേ’ ആഘോഷം നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഹരമാണ്. എന്നാല്‍ ബസ് ഡേ ആഘോഷത്തിനിടെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ബസിന് മുകളില്‍ നിന്ന് ഭീതിജനിപ്പിക്കും വിധം താഴേക്ക് പതിക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ബസിന്റെ മുകളിലേക്ക് പാഞ്ഞു കയറി. നഗരത്തിലെ തിരക്കിലൂടെ ഓടിക്കൊണ്ടിരുന്ന ബസിന്റെ മുകളില്‍ നൃത്തം ചെയ്യുന്നതിനിടെ ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മുപ്പതോളം വിദ്യാര്‍ഥികള്‍ കൂട്ടമായി ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ബസ് നിര്‍ത്തിയതിനാല്‍ ഒരു വന്‍ ദുരന്തം ഒവിവായി. ബസിനു മുകളിലും വിന്‍ഡോ സീറ്റില്‍ തൂങ്ങിക്കിടന്നും മുദ്രാവാക്യങ്ങള്‍ വിളിച്ചും ചുവടുവയ്ക്കുന്ന വിദ്യാര്‍ഥികളെ വിഡിയോയില്‍ കാണാം.
https://twitter.com/tweetstonaveen/status/1140817554513883136
പൊലീസ് എത്തിയപ്പോള്‍ ചിതറിയോടിയവരില്‍ നിന്ന് 17 വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റു ചെയ്തു. 24 പേരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിസാര പരുക്കുകളോടെ ചില വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ പച്ചയ്യപ്പാസ് കോളജ് വിദ്യാര്‍ഥികളാണ് പിടിയിലായവരിലധികവും. പച്ചയ്യപ്പാസ് കോളജിലെയും അംബേദ്കര്‍ കോളജിലെയും ബസ് ഡേ ആഘോഷങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളത്. 2011 ല്‍ മദ്രാസ് ഹൈക്കോടതി ബസ് ഡേ ആഘോഷത്തിന് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു.
Post Your Comments