Latest NewsIndia

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന്റെ മകനെ തോളിലേറ്റ് കണ്ണീരൊഴുക്കുന്ന മേലുദ്യോഗസ്ഥൻ

ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന്റെ മകനെ തോളിലേറ്റ് കണ്ണീരൊഴുക്കുന്ന മേലുദ്യോഗസ്ഥൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശ്രീനഗര്‍ എസ് എസ് പി ഹസീബ് മുഗളാണ് സബ് ഇന്‍സ്‌പെക്ടര്‍ അര്‍ഷദ് ഖാന് പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങില്‍ ദുഃഖം സഹിക്കാനാകാതെ കണ്ണീരൊഴുക്കിയത്.

കഴിഞ്ഞ ബുധനാഴ്ച അനന്ത്‌നാഗില്‍ സി ആര്‍ പി എഫ് പെട്രോള്‍ സംഘത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ജമ്മു കശ്മീര്‍ പോലീസിലെ സബ് ഇന്‍സ്‌പെക്ടറായ അര്‍ഷദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച അര്‍ഷദ് ഞായറാഴ്ചയാണ് വീരമൃത്യു വരിച്ചത്.

തിങ്കളാഴ്ച നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹസീബ്, അര്‍ഷദ് ഖാന്റെ നാലുവയസ്സുകാരനായ മകന്‍ ഉഹ്ബാനെ തോളിലെടുത്ത് വിങ്ങിപ്പൊട്ടുന്നതിന്റെ വീഡിയോ ജമ്മു കശ്മീര്‍ പോലീസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ആക്രമണത്തില്‍ വേറെ അഞ്ച് സൈനികരും വീരമൃത്യു വരിച്ചിരുന്നു. രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button