തൃശൂർ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണ പരാതിയെ കുറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. പരാതിക്കാരിയായ സ്ത്രീയെ ബിനോയ് ഏറ്റെടുക്കണം അത് വഴി നവോത്ഥാനം നടപ്പാക്കണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെടുന്നു. ഗുരുതര പരാതിയാണ് ബിനോയിക്കെതിരെ വന്നിരിക്കുന്നത്. വിഷയത്തിൽ പിണറായിയും വി എസും മറുപടി പറയണം. കോടിയേരി രാജി വെച്ച് മാന്യത കാണിക്കണമെന്നും മൗനം വെടിയണമെന്നും ബി ഗോപാലകൃഷ്ണൻ പറയുന്നു. അതോടൊപ്പം ബിനോയ് ഡിഎൻഎ ടെസ്റ്റിന് തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് ബിജെപി ആവശ്യപ്പെടുന്നു. ബിനോയിയുടെ പരാതിയിൽ കേസ് എടുക്കാൻ പോകുന്നത് ഇരയെ പീഡിപ്പിക്കാനാണെന്നും കോടിയേരിയുടെ മകനെ സംരക്ഷിക്കാനാണ് ബ്ലാക്ക്മെയിൽ പരാതി കൊടുത്തതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
Post Your Comments