കോഴിക്കോട്: ഉൽപ്പന്നങ്ങൾ തൂക്കി നല്‍കാന്‍ ആവശ്യപ്പെട്ട റേഷന്‍ വ്യാപാരികളെ സിവില്‍സപ്ലൈസ് ഗോഡൗണിലെ തൊഴിലാളികള്‍ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് റേഷന്‍ വ്യാപാരികൾ പണിമുടക്കുന്നു. ജില്ലയിൽ ഇന്ന് കടകൾ അടച്ചിടും.ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സമരം.
കൊയിലാണ്ടി കരിവണ്ണൂര്‍ സിവില്‍സപ്ലൈസ് ഗോഡൗണിലെ തൊഴിലാളികള്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളെ ആക്രമിച്ചുവെന്നാണ് പരാതി. റേഷന്‍ കടയിൽ ഇറക്കുന്ന അരി അടക്കമുള്ളവ തൂക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളിലേക്ക് വഴിവച്ചതെന്ന് നേതാക്കള്‍ പറയുന്നു.
മർദ്ദനം നടത്തിയ തൊഴിലാളികൾക്കെതിരെയും ബന്ധപ്പെട്ട സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുക്കണമെന്നാണ് റേഷൻ കടയുടമകളുടെ ആവശ്യം. കടകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ തൂക്കി നല്‍കണമെന്ന ഹൈക്കോടതി വിധി നടപ്പിലായില്ലെങ്കിൽ സമരം തുടരുമെന്നും ഇവർ അറിയിച്ചു.
Post Your Comments