പഴകിയ മത്സ്യങ്ങള്‍ വില്‍ക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വയനാട്ടില്‍ മത്സ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. കല്‍പ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടന്നത്. പിണങ്ങോട് ഗുഡ്‌സ് ഓട്ടോയില്‍ കച്ചവടം ചെയ്യുകയായിരുന്ന മത്സ്യവും പടിഞ്ഞാറത്തറ എസ്‌ആര്‍എം ഫിഷ് സ്റ്റാളില്‍ നിന്നുള്ള പഴകിയ മത്സ്യവും പിടിച്ചെടുത്തു. കൂടാതെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്നു സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി. മത്സ്യം കേടുകൂടാതെ ഇരിക്കാൻ 50:50 എന്ന തോതില്‍ ഐസ് ചേര്‍ത്ത് സൂക്ഷിക്കണമെന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ വില്‍പന പാടില്ലെന്നും ഉദ്യോഗസ്ഥര്‍ നിർദേശിച്ചിട്ടുണ്ട്.
Post Your Comments