ഏവരും ആഗ്രഹിച്ചിരുന്ന കിടിലൻ ഫീച്ചറുമായി ട്രൂകോളര്‍. ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയും കോൾ ചെയ്യാനുള്ള ഫീച്ചര്‍ ആയിരിക്കും ട്രൂകോളര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട് . വിഓഐപി അഥവ വോയിസ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനമാണ് ലഭ്യമാകുക. മൊബൈല്‍ ഡാറ്റ ഉപയോഗിച്ചോ, വൈഫൈ ഉപയോഗിച്ചോ ഈ സംവിധാനം പ്രയോജനപ്പെടുത്താം. മികച്ച ഗുണമേന്‍മയില്‍ ഫ്രീ ഇന്‍റര്‍നെറ്റ് വോയ്സ് കോളാണ് ട്രൂകോളര്‍ വാഗ്ദാനം ചെയ്യുന്നത്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായിരിക്കും ഈ ഫീച്ചർ ആദ്യമെത്തിക്കുക. ഐഒഎസ് ഉപയോക്താക്കളിലേക്കും ഈ സേവനം വൈകാതെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നു ട്രൂകോളര്‍ അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നു മാത്രം 10 കോടി ഉപയോക്താക്കള്‍ എന്ന നേട്ടം ഫെബ്രുവരിയിലാണ് ട്രൂകോളര്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്നാണ് ട്രൂകോളറിന്‍റെ ഉപയോക്താക്കളില്‍ 60 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.
Post Your Comments