Latest NewsIndia

മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ലിച്ചിപ്പഴം പരിശോധനയ്ക്ക് വിധേയമാക്കും

ഭുവനേശ്വര്‍: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ നൂറോളം കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ലിച്ചിപ്പഴം പരിശോധനയ്ക്കു വിധേയമാക്കാന്‍ ഒഡീഷ സര്‍ക്കാര്‍. ബിഹാറിലെ കുട്ടികളുടെ മരണം ലിച്ചിപ്പഴം കഴിച്ചതുകൊണ്ടാണെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടർന്ന് ലിച്ചിപ്പഴത്തില്‍ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോ എന്നാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. വിപണിയിൽ വിൽപ്പന നടത്തുന്ന ലിച്ചിപ്പഴങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒഡീഷ ആരോഗ്യമന്ത്രി നവകിഷോര്‍ ദാസ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച്‌ നൂറോളം കുട്ടികളാണ് മരിച്ചത്. ലിച്ചിപ്പഴം കഴിച്ച കുട്ടികള്‍ക്കാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചതെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button