Latest NewsKerala

രണ്ടില പോര്; ജോസ് കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനം അംഗീകരിക്കരുത്, ഇടപെടലുമായി ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോട്ടയം : ജോസ് കെ മാണിയെ ചെയര്‍മാനായി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പി ജെ ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. എന്നാല്‍ സംസ്ഥാന കമ്മിറ്റിയിലെ 325 അംഗങ്ങളുടെ പിന്തുണയോടെ ജോസ് കെ മാണിയെ തിരഞ്ഞെടുത്തെന്നാണ് ജോസ് കെ.മാണി പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു കൊണ്ടുള്ള തൊടുപുഴ മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഉള്‍പ്പടെയാണ് പി ജെ ജോസഫ് വിഭാഗ കത്തയച്ചിരിക്കുന്നത്. അതേസമയം ജോസ് കെ മാണി പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ ഈ നിയമസഭ സമ്മേളന കാലത്ത് നടപടിയെടുക്കേണ്ടെന്നാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.

സി എഫ് തോമസിനെ ചെയര്‍മാനാക്കി കാര്യങ്ങള്‍ മുന്നോട്ട് നീക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. സി എഫ് തോമസും ജോയി എബ്രഹാമും പരസ്യമായി രംഗത്ത് വന്നതോടെ ഹൈപവര്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം ഉറപ്പായി. ഇതോടെ ചെയര്‍മാനേയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറേയും തീരുമാനിക്കാന്‍ തടസമില്ലെങ്കിലും തിടുക്കപ്പെട്ട് വേണ്ടെന്നാണ് സി എഫ് തോമസിന്റെ ഉപദേശം.

shortlink

Related Articles

Post Your Comments


Back to top button