Latest NewsKerala

വ്യവസായപ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം- ബിനോയിക്കെതിരെ കെ സുരേന്ദ്രന്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി ലൈംഗികമായി പീഡിപ്പിച്ചു എന്ന ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അറബിയുടെ ബാധ്യതകള്‍ ഏറ്റെടുത്ത വ്യവസായപ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. ബിനോയ് വിവാഹിതനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. ബിനോയ് വീടെടുത്ത് മുംബൈയില്‍ താമസിപ്പിച്ചു. വാടകയും വീട്ടു ചെലവും നല്‍കിയിരുന്നതും ബിനോയ് തന്നെയയാണെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ മുംബൈയിലെ ഓഷിവാരെ പോലീസ് ബിനോയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 376 (2), 420,504,506 എന്നീ വകുപ്പുകളാണ് ബിനോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

https://www.facebook.com/KSurendranOfficial/posts/2313076915443598?__xts__%5B0%5D=68.ARADh9IyjaBme-c5xuEGNbVVWzkBhkU0BGiCWNbCgaB0Xt8yq4OiJYqF_21Q6zlJxParzV6V5ktOtWWXvHQz4qyfZ7YJ4ReL7m3nXDq1rEpNJa0QYxMcY1rjUs-8qOljVzYTSAqB4hdv1FKW6miAE2D_YTxvJuRYp0yQmOgYIWvhGCL-yewZtyUlBkUu1Lc-KWL2BAzo2uM_3H3bVfI4pmp89-JknidDA9Zf7ticx-FIuLL__mVeVY8VFNirLKBLv8yBm3OUHMjXGaqtXitGmqRm5bZ6wYLXAoah3byWQKALYUagVLF-wUbAhHmpuduJIKgL3AabJxILE935QhaJhw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button