ന്യൂഡല്‍ഹി : എട്ടുവര്‍ഷത്തിനകം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. എട്ടുവര്‍ഷം കൂടി കഴിഞ്ഞാല്‍, 2027ല്‍ ജനസംഖ്യയില്‍ ഒന്നാമത്തെ രാജ്യം ഇന്ത്യ ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ചൈനയെ മറികടക്കുന്ന ഇന്ത്യ ഈ നൂറ്റാണ്ട് തീരുന്നത് വരെ ഒന്നാം സ്ഥാനത്ത് തുടരുമെന്നാണ് പ്രവചനം. ലോക ജനസംഖ്യയില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇനിയുള്ള മുപ്പത് വര്‍ഷം കൊണ്ട് ജനസംഖ്യയില്‍ 200 കോടിയുടെ വര്‍ധനയുണ്ടാകും. ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളാണ് ഇതില്‍ ഏറ്റവും സംഭാവന നല്‍കുക.
നിലവില്‍ 137 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടെത് 143 കോടിയും. 2027ല്‍ ചൈനയെ ഇന്ത്യ മറികടക്കും. 2019നും 2050നുമിടയില്‍ 27 കോടി പേരുടെ വര്‍ധനയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഈ നൂറ്റാണ്ടിനുടനീളം ഇന്ത്യ തന്നെയാകും ഒന്നാം സ്ഥാനത്ത്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ലോക ജനസംഖ്യയില്‍ 320 കോടിയുടെ വര്‍ധനയാണ് യു.എന്‍ പ്രതീക്ഷിക്കുന്നത്.
2024ല്‍ ഇന്ത്യ ഒന്നാമസ്ഥാനത്ത് എത്തുമെന്നാണ് രണ്ടുവര്‍ഷം മുന്‍പ് യു.എന്‍ പ്രവചിച്ചത്. ജനസംഖ്യയുടെ ശരാശരി പ്രായം കൂടുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2050ല്‍ ആറില്‍ ഒരാളുടെ പ്രായം 65ല്‍ കൂടുതലായിരിക്കും. ഇന്ന് പതിനൊന്നില്‍ ഒരാളുടെ പ്രായമാണ് 65ല്‍ കൂടുതല്‍. ഇതേ കാലയളവില്‍ 80 വയസ് പിന്നിട്ടവരുടെ എണ്ണം നിലവിലുള്ള 14 കോടിയില്‍ 42 കോടിയായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. എക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
Post Your Comments