മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോറിന് മുന്നില്‍ തകര്‍ന്ന്‍ വീണ് അഫ്ഗാനിസ്ഥാന്‍. 150 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ടോസ് നേടി ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 397 എന്ന തകർപ്പൻ റൺസ് മറികടക്കാൻ മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാന് കഴിഞ്ഞില്ല. 50 ഓവറില്‍ എട്ട് വിക്കറ്റിന് 247 റണ്‍സെടുക്കാനെ സാധിച്ചൊള്ളു.
4️⃣ WINS OUT OF 5️⃣ FOR ENGLAND ?
✔️ 397 runs
✔️ 25 sixes
✔️ 8 wicketsThe hosts were in complete control in #ENGvAFG at Old Trafford as they won by 150 runs today! pic.twitter.com/wsVUlF6oBp
— ICC Cricket World Cup (@cricketworldcup) June 18, 2019
കിടിലൻ സെഞ്ചുറി നേടിയ നായകന്‍ ഓയിന്‍ മോര്‍ഗന്‍(148 റണ്‍സ്) ആണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിൽ എത്തിക്കാൻ സഹായിച്ചത്. ബെയര്‍സ്റ്റോ(90), ജോ റൂട്ട്(88) എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ജെയിംസ് വിൻസ്(26),ജോസ് ബട്ട്ലർ(2),ബെൻ സ്റ്റോക്സ്(2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മൊയിന്‍ അലി (ഒന്‍പത് പന്തില്‍ 31),ക്രിസ് (1) എന്നിവർ പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാന് വേണ്ടി ദൗലത്തും നൈബും മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടു.
??????? ? ? #CWC19 | #ENGvAFG pic.twitter.com/Jfxo2lMTgz
— ICC Cricket World Cup (@cricketworldcup) June 18, 2019
ഹഷ്‌മത്തുള്ള ഷാഹിദിയാണ്(76) അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറർ. റഹ്‌മത് ഷാ(46), അസ്ഫർ അഫ്ഗാൻ(44),ഗുൽബദീൻ നൈബ്(37) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. നൂർ അലി(0), മുഹമ്മദ് നബി(9), നജീബുള്ള(15), റഷീദ്(8) എന്നിവർ പുറത്തായപ്പോൾ, ഇക്രം(3), ദൗലത്ത്(0) എന്നിവർ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജോഫ്രാ ആർച്ചർ,ആദിൽ റഷീദ് എന്നിവർ മൂന്നു വീതം വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ മാർക്ക് വുഡ് രണ്ടു വിക്കറ്റ് നേടിയെടുത്തു.
A scintillating 148 from #EoinMorgan that saw a record 17 sixes, helped England race to 397/6 against Afghanistan – their highest total in World Cup cricket.
FOLLOW LIVE #ENGvAFG ON #CWC19 APP ⬇️
APPLE ? https://t.co/whJQyCahHr
ANDROID ? https://t.co/Lsp1fBwBKR pic.twitter.com/OfZ9tp7AIM— ICC Cricket World Cup (@cricketworldcup) June 18, 2019
ഇന്നത്തെ ജയത്തോടെ ഇംഗ്ലണ്ട് എട്ടു പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. മത്സരിച്ച അഞ്ചു കളികളിലും പരാജയപ്പെട്ടു സംപൂജ്യനായി അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥൻ
1️⃣0️⃣0️⃣0️⃣ ODI runs for Hashmatullah Shahidi!
He's the ninth Afghanistan batsman to scale the milestone ? #AfghanAtalan pic.twitter.com/2yDey3Y2ln
— ICC Cricket World Cup (@cricketworldcup) June 18, 2019
Post Your Comments