അബുദാബി: യുഎഇയില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ ഈടാക്കുന്ന പിഴയിൽ മൂന്നിരട്ടി വർദ്ധനവ്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആംബുലന്‍സുകള്‍, പൊലീസ് വാഹനങ്ങള്‍, ഔദ്യോഗിക പരേഡ് വാഹനങ്ങള്‍ എന്നിവയ്ക്ക് വഴി നല്‍കാത്തവരില്‍ നിന്ന് 3000 ദിര്‍ഹം വീതമാണ് ഇനി ഈടാക്കുക. കൂടാതെ വാഹനങ്ങള്‍ 30 ദിവസത്തേക്ക് പിടിച്ച് വെയ്ക്കുകയും ഡ്രൈവര്‍മാര്‍ക്ക് ആറ് ബ്ലാക് പോയിന്റുകള്‍ നല്‍കുകയും ചെയ്യും.
Post Your Comments