റിയാദ്: നിശ്ചിത ആവശ്യങ്ങൾക്ക് ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരന്മാർക്ക് 24 മണിക്കൂറിനകം ഇ വീസ നൽകുന്ന സംവിധാനവുമായി ഇന്ത്യ. വിനോദ സഞ്ചാരം, വ്യപാരം, സമ്മേളനങ്ങൾ, ചികിൽസ, രോഗിക്ക് കൂട്ടിരിക്കൽ എന്നീ ആവശ്യങ്ങൾക്ക് എത്തുന്നവർക്കാണ് വിസ ലഭിക്കുക. ഇടനിലക്കാരോ ഏജന്റുകളോ ഇല്ലാതെ നേരിട്ട് ഓൺലൈനിലൂടെയാണ് വിസ ലഭിക്കുക. www.indianvisaonline.gov.in/evisa/ എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ൺലൈൻ വഴി ഫീ അടക്കാനുള്ള സംവിധാനവും നിലവിലുണ്ട്.
ഫിൽ ചെയ്ത അപേക്ഷാ ഫോം, പാസ്പോർട്ട്, പാസ്പോർട്ട് കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, വീസാ ഫീ, സൗദി തിരിച്ചറിയൽ രേഖ, ഇന്ത്യയിൽ താമസിക്കാനുദ്ദേശിക്കുന്ന ഹോട്ടൽ വിവരങ്ങൾ, എയർലൈൻ ടിക്കറ്റ്, തൊഴിൽ ദാതാവിൽ നിന്നോ സ്പോൺസറിൽ നിന്നോ ലഭിക്കുന്ന കത്തോ അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്റോ ആണ് ഇ വീസക്ക് വേണ്ടി ഓൺലൈനിൽ സമർപ്പിക്കേണ്ടത്.
Post Your Comments