ദുബായ് : ദുബായ് രാജകുടുംബാംഗം അന്തരിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ അഹ്മദ് ബിന്‍ അലി അല്‍ ഥാനിയാണ് മരണപ്പെട്ടത്. ദുബായ് റോയല്‍ കോര്‍ട്ടിന്റ അറിയിപ്പ് തിങ്കളാഴ്ച രാത്രി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ശൈഖ മറിയം ബിന്ത് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ മകനായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം ദുബായ് സബീല്‍ പള്ളിയില്‍ വെച്ച് മരണാനന്തര ചടങ്ങുകള്‍ നടക്കും. ബര്‍ദുബായിലാണ് ഖബറടക്കം.
https://www.instagram.com/p/By0oAfBlX6t/?utm_source=ig_web_copy_link
ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളായ ശൈഖ ലതീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ്, മറിയം മുഹമ്മദ് റാഷിദ് അല്‍ മക്തൂം എന്നിവരുൾപ്പെടെയുള്ളവര്‍ ഇദ്ദേഹത്തിന്റെ മരണത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.
https://www.instagram.com/p/By0mF-XgExZ/?utm_source=ig_web_copy_link
Post Your Comments