Latest NewsInternational

നാടിനെ പിടിച്ചുകുലുക്കി 6.0 തീവ്രതയില്‍ ഭൂചലനം; മരണസംഖ്യ ഉയരുമെന്ന് സൂചന

ചൈനയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ 6.0 തീവ്രതയില്‍ ഭൂചനം അനുഭവപ്പെട്ടു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് 11 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഗുരുതര പരിക്കുകളോടെ 122 പേരെ ആശുപത്രിയില്‍ പ്രവേശിപപിച്ചിരിക്കുകയാണ്. യിബിന്‍ നഗരത്തിലെ സിചുവാന്‍ പ്രവിശ്യയില്‍ തിങ്കളാഴ്ച വൈകീട്ടോട് കൂടിയാണ് 16 കിലോമീറ്ററോളം ആഴത്തിലുള്ള ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് ചൈനയിലെ ഭൂകമ്പ നെറ്റ്വര്‍ക്ക് സെന്റര്‍ പറയുന്നത്.

നിരവധി പ്രദേശങ്ങളില്‍ വന്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. സുരക്ഷാ വിഭാഗം അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എട്ടുപേര്‍ ചാങിങ് കൗണ്ടിയിലും മൂന്ന് പേര്‍ ക്വിസിയന്‍ കൗണ്ടിയിലും മരണപ്പെട്ടതായി സര്‍ക്കാര്‍വൃത്തങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

സ്ഥിരമായി ഭൂചല ഭീഷണി നേരിടുന്ന സിചുവാന്‍ പ്രവിശ്യയില്‍ 2008 ലാണ് അതിതീവ്ര ഭുചലനം ഉണ്ടായത്. 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 87,000 പേരെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ ഭൂചലനത്തില്‍ 2 പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button