ചെന്നൈ : ചെന്നൈ നഗരത്തില്‍ ഒരു തുള്ളി വെള്ളമില്ല. നഗരത്തിലെ ഹോട്ടലുകളും ഹോസ്റ്റലുകളുമെല്ലാം അടച്ചുതുടങ്ങി. ചെന്നൈയില്‍ മഴ പെയ്തിട്ട് 6 മാസം പിന്നിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. അവസാനമായി മഴ ലഭിച്ചിട്ടു ഇന്നലെ 193 ദിവസം പൂര്‍ത്തിയായിരിക്കെ ചെന്നൈ അതിരൂക്ഷമായ ശുദ്ധ ജലപ്രശ്‌നമാണു നേരിടുന്നത്.
വീടുകള്‍ മുതല്‍ ഓഫിസുകള്‍വരെയും ഹോട്ടലുകളില്‍ തുടങ്ങി സ്‌കൂളുകള്‍ വരെയും വെള്ളമാണു ചര്‍ച്ചാ വിഷയം. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതു തുടരുന്നതിനിടെ, ഇനിയും മഴ നീണ്ടുപോയാല്‍ സ്ഥിതി എവിടെയെത്തി നില്‍ക്കുമെന്ന ആശങ്കയിലാണു അധികൃതര്‍. ഇന്നലെ ആകാശം മേഘാവൃതമായതും ഒരാഴ്ചയ്ക്കുള്ളില്‍ മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിലുമാണ് ഇനി പ്രതീക്ഷ.
കുടിവെള്ള ക്ഷാമം നഗരത്തിലെ ഹോട്ടലുകളുടെ ബാധിച്ചു തുടങ്ങി. ചെറുകിട-ഇടത്തരം ഹോട്ടലുകളില്‍ പലതും തല്‍ക്കാലത്തേയ്ക്കു പൂട്ടിയിടാനുള്ള ഒരുക്കത്തിലാണ്. നുങ്കമ്പാക്കത്തു പ്രശസ്തമായ തെന്നകം ഹോട്ടല്‍ ഇതിനകം അടച്ചുപൂട്ടി. ജലക്ഷാമം പരിഹരിക്കുന്നതുവരെ ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന നോട്ടിസ് ഹോട്ടലിനു പുറത്തു തൂക്കിയിട്ടുണ്ട്.
Post Your Comments