പാലക്കാട്: മഹാഭാരതം സിനിമയാക്കുന്നെങ്കില്‍ ഭീമന്‍ കഥാപാത്രം മോഹന്‍ലാല്‍ തന്നെ അവതരിപ്പിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാവ് ബി.ര്‍ ഷെട്ടി. തിരക്കഥാകൃത്ത് എം. ടി. വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് മുടങ്ങിപ്പോയ രണ്ടാമൂഴം ചിത്രത്തില്‍ നിന്നും ഷെട്ടി പിന്മാറിയെങ്കിലും, മഹാഭാരതം ചലച്ചിത്രമാക്കുന്നതില്‍ അദ്ദേഹം ഉറച്ചുതന്നെ നില്‍ക്കുകയാണ്.
എന്നാല്‍ രണ്ടാമൂഴത്തില്‍ ഭീമനായി നിശ്ചയിച്ച മോഹന്‍ലാല്‍ ഷെട്ടിയുടെ ചിത്രത്തില്‍ ഉണ്ടാകുമോ എന്നത് ഉത്തരം ഇല്ലാത്ത ചോദ്യമായി അവശേഷിക്കുകയായിരുന്നു. പക്ഷെ മോഹന്‍ലാല്‍ തന്നെയാണ് ഭീമന്‍ എന്ന് ഷെട്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദമായ പാലക്കാട് നെന്മാറയിലെ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെ ഷെട്ടി ‘മോഹന്‍ലാല്‍ തന്നെയാണ് ഭീമന്‍’ എന്ന് പ്രസംഗിച്ചു.
1000 കോടി രൂപയുടെ ബ്രഹ്മാണ്ഡ ബഡ്ജറ്റില്‍ മഹാഭാരതം സിനിമയാക്കാന്‍ ആയിരുന്നു ആദ്യം ഷെട്ടി ഉദ്ദേശിച്ചിരുന്നത്. ഇത് എം.ടി. വാസുദേവന്‍ നായര്‍ രചിച്ച രണ്ടാമൂഴത്തിന്റെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യും എന്നായിരുന്നു തീരുമാനം. നായകനായി നിശ്ചയിച്ചിരുന്നത് മോഹന്‍ലാലിനെ ആയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും ചിത്രീകരണം തുടങ്ങാന്‍ ശ്രീകുമാര്‍ മേനോന്‍ തീരുമാനം ഒന്നും എടുത്തില്ല എന്ന കാരണം കൊണ്ട് എം.ടി. നിയമനടപടിക്ക് ഒരുങ്ങുകയായിരുന്നു.
Post Your Comments