ന്യൂഡല്‍ഹി: മാണ്ഡ്യയിലെ ജനങ്ങളുടെ ശബ്ദമായി ലോക്സഭയില്‍ നിലകൊള്ളുമെന്ന് മലയാളത്തിന്‍റെ പ്രിയ താരവും, മാണ്ഡ്യയിൽ നിന്നുള്ള എം.പിയുമായ സുമലത. അഭിനയത്തിനല്ല ജനസേവനത്തിനാണ് നിലവില്‍ പരിഗണന. അഭിനയത്തിന് താത്കാലിക ഇടവേള കൊടുത്തിരിക്കുകയാണ്. സുമലത പറഞ്ഞു.
മാണ്ഡ്യയില്‍ നിന്നുള്ള ജയം സുമലതയ്ക്ക് ഇരട്ടിമധുരമാണ് സമ്മാനിച്ചത്.
മാണ്ഡ്യയില്‍ നിന്നുള്ള ജയം സുമലതയ്ക്ക് ഇരട്ടിമധുരമാണ് സമ്മാനിച്ചത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷിന്‍റെ ഭാര്യക്ക് ഇക്കുറി കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയില്ല. മാണ്ഡ്യ സീറ്റ് ജെ.ഡി.എസിനു നല്‍കേണ്ടി വന്നു. ജെ.ഡി.എസ്. നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയുെട മകന്‍ നിഖിലിനെതിരെ സ്വതന്ത്രയായി മല്‍സരിച്ച് ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. ബി.ജെ.പി. സുമലതയെ പിന്തുണച്ചു. തരംതാണ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെയല്ല മറിച്ച് അന്തസ്സോടെ ജയിക്കാമെന്ന് താന്‍ തെളിയിച്ചിരിക്കുകയാണെന്ന് സുമലത വ്യക്തമാക്കി.
Post Your Comments