KeralaLatest News

കടല്‍ക്ഷോഭം രൂക്ഷം, കേരളത്തിന്റെ സൈന്യം കടലിന്റെ വായില്‍; സഹായം തേടി താരത്തിന്റെ കുറിപ്പ്

കേരളക്കരയെ അടിമുടി ഇളക്കിമറിച്ച മഹാപ്രളയത്തിനുമുന്നില്‍ പകച്ചു നിന്ന ഒരു ജനതയെ കൈപിടിച്ച് കരക്കടിപ്പിച്ചവരാണ് മത്സ്യത്തൊഴിലാളികളായ തീരദേശ നിവാസികള്‍. എന്നാല്‍ അവരിപ്പോള്‍ നിലനില്‍പ്പിന് മാര്‍ഗമില്ലാതെ സഹായത്തിനായ് കേഴുകയാണ്. കടല്‍ കയറി വീടുകള്‍ നശിച്ചു. കുറെ നാശനഷ്ടങ്ങളുണ്ടായി. അലറിയെത്തുന്ന തിരമാലകളെ തടുക്കാന്‍ ചാക്കുകള്‍കൊണ്ടു നിര്‍മിച്ച കടല്‍ഭിത്തികള്‍ക്കു കരുത്തില്ല. ഇത്തവണ ചാക്കുകള്‍ കൊണ്ടുള്ള ഭിത്തി ഒരുക്കാന്‍ പോലും അധികാരികള്‍ക്കായില്ല. ഇവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് ബാസ്റ്റിന്‍ ഇട്ട കുറിപ്പ് ശ്രദ്ധേനേടുകയാണ്.

കുറിപ്പ് ഇങ്ങനെ

”കേരളത്തിന്റെ സൈന്യം ഇപ്പോള്‍ കടലിന്റെ വായില്‍ ആണ്. ഷര്‍ട്ടും മുണ്ടും കൊടുത്ത് ആദരിച്ചവര്‍ കടല്‍ഭിത്തിക്കായുള്ള മുറവിളി കേള്‍ക്കുന്നില്ല. നമ്മളെല്ലാവരും സ്വന്തം വീടുകളില്‍ രാത്രി പേടിയില്ലാതെ കിടന്നുറങ്ങുന്നവരാണ്. പക്ഷേ ചെല്ലാനത്തെ തീരദേശത്തു താമസിക്കുന്നവര്‍ മഴക്കാലമായാല്‍ ഉറങ്ങാറില്ല, പേടിയാണ്. എപ്പോഴാണ് കടല്‍ കയറുക എന്നു പറയാന്‍ പറ്റില്ല. പേടിയല്ല, സത്യമാണ്. ഒരുപാട് തവണ കടല്‍ കയറി വീടുകള്‍ നശിച്ചു. കുറെ നാശനഷ്ടങ്ങളുണ്ടായി.

ഇന്നു രാവിലെ ഞാന്‍ ചെല്ലാനം തീരത്തു പോയി. ചാക്കില്‍ മണ്ണു നിറച്ച് കടല്‍ഭിത്തി ഉണ്ടാക്കാന്‍. ചാക്കുകളില്‍ മണ്ണു നിറയ്ക്കാന്‍ ആ പ്രദേശവാസികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. എറണാകുളത്തു നിന്ന് കുറച്ച് ആളുകള്‍ മാത്രം. തീരദേശവാസികള്‍ പറയുന്നത് അവര്‍ക്കു മണല്‍ച്ചാക്ക് നിറച്ച ഭിത്തി അല്ല ആവശ്യം എന്നാണ്. എല്ലാവര്‍ഷവും ഇതുപോലെ ചെയ്യുന്നതാണ്. കടലില്‍ നിന്ന് ശക്തമായി ഒരു തിര അടിച്ചാല്‍. ഈ ചാക്കെല്ലാം അവരുടെ വീടുകളില്‍ വന്നിടിക്കും. അവര്‍ക്ക് ചാക്കു കൊണ്ടുള്ള ഭിത്തിയല്ല വേണ്ടത്. കരിങ്കല്‍ ഭിത്തിയാണു വേണ്ടത്, അല്ലെങ്കില്‍ കോണ്‍ക്രീറ്റു കൊണ്ടുള്ള ഭിത്തി.

എത്രകാലം ഇങ്ങനെ ഉറങ്ങാതെ കഴിയേണ്ടേി വരും. ഒരു മനുഷ്യത്തൊഴിലാളി ജീവിതകാലം മുഴുവന്‍ പണിയെടുത്താലും സ്വന്തമായി ഒരു വീടുവെയ്ക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ സ്വന്തമായി ഉള്ള വീട് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന. ജനിച്ച മണ്ണില്‍ തന്നെ മരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍… അധികാരികളെ കണ്ണുതുറക്കൂ..

shortlink

Related Articles

Post Your Comments

Related Articles


Back to top button