പ്രയാഗ്‌രാജ്: ടോയ്‌ലെറ്റില്‍ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ദുബാവല്‍ ഗ്രാമത്തിലാണ് സ്‌ഫോടനമുണ്ടായത്. ശിവ് പുജാന്‍ ബിന്ദു ദമ്പതികളുടെ മകന്‍ വിജയ് ശങ്കര്‍(4) സോനം (6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. ടോയ്‌ലെറ്റ് നിലവില്‍ ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് ഇപ്പോള്‍ സ്‌റ്റോര്‍ റൂമായി ഉപയോഗിച്ചു വരികയാണ്.ഇതിനകത്ത് ബോംബുണ്ടായിരുന്നുവെന്നും കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്‌ഫോടനം നടന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments