ഡൽഹി : പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനും ഇന്ന് തുടക്കംകുറിച്ചു. പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായി നടക്കും. ഈ സമ്മേളനത്തിൽ തന്നെ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും അവതരിപ്പിക്കും.
കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പ്രോടേംസ്പീക്കറെ സഹായിക്കാനുള്ള പാനലിലെ അംഗമായ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെയുള്ളവര്‍ക്ക് ശേഷം അക്ഷരമാലാക്രമത്തിൽ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.
65 കാരനായ വീരേന്ദ്രകുമാർ ഏഴാം തവണയാണ് ലോക്സഭയിലെത്തുന്നത്. കഴിഞ്ഞ മോദി സർക്കാരിൽ വനിതാശിശുക്ഷേവകുപ്പിലും ന്യൂനപക്ഷകാര്യവകുപ്പിലും സഹമന്ത്രിയായിരുന്നു ഡോ.വീരേന്ദ്രകുമാർ.സഭയിലെ മുതിർന്ന അംഗം പ്രോട്ടേംസ്പീക്കറാകുന്നതാണ് പതിവ്. എട്ട് തവണ ലോക്സഭാംഗമായ മുൻകേന്ദ്രമന്ത്രി മേനകഗാന്ധി പ്രോട്ടേംസ്പീക്കറാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.
Post Your Comments