കൊച്ചി: ശബരിമല മുന്‍ തന്ത്രി കണ്ഠര് മോഹനരും അമ്മയും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പില്‍. 41 ലക്ഷം രൂപയും കാറും മോഹനര്‍ തട്ടിയെടുത്തെന്ന കേസിലാണ് ഉത്തരവ്. മോഹനര്‍ അമ്മക്ക് 30 ലക്ഷം രൂപ നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് അമ്മ അറിയാതെ കണ്ഠര് മോഹനര് പണം പിന്‍വലിച്ചെന്നായിരുന്നു കേസ്.
പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയിലുണ്ടായിരുന്നു. ബാങ്കില്‍ പോകാനുള്ള വിഷമം കാരണം ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കണ്ഠര് മോഹനരെ അനുവദിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോള്‍ താമസിക്കുന്നത്. വൃദ്ധമാതാവിന്റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആര്‍ഡിഒയ്ക്കും പരാതി നല്‍കിയിരുന്നു
മധ്യസ്ഥതയില്‍ കേസ് തീര്‍പ്പാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പായത്.
Post Your Comments