KeralaLatest News

അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് ഉയരുന്നത് പോഷകാഹാരക്കുറവ് മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി ബാലന്‍

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അട്ടപ്പാടിയില്‍ 34 ശിശു മരണങ്ങള്‍ നടന്നതായി സര്‍ക്കാര്‍. ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായാണ് നിയമസഭയില്‍ മന്ത്രി എകെ ബാലന്‍ ഈ വിവരങ്ങള്‍ പറഞ്ഞത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016-ല്‍ അഞ്ച് കുട്ടികള്‍ അടപ്പാട്ടിയില്‍ മരണപ്പെട്ടു. 2017-ല്‍ മരണസംഖ്യ 14 ആയി. 2018-ല്‍ 13 കുട്ടികള്‍ മരണപ്പെട്ടു. 2019-ല്‍ ഇതുവരെ 3 ശിശുകള്‍ മരിച്ചെന്നും എകെ ബാലന്‍ സഭയെ അറിയിച്ചു.

ശിശുമരണം നടക്കുന്നത് പോഷകാഹാരക്കുറവ് മൂലമല്ല എന്ന് മന്ത്രി എകെ ബാലന്‍ വിശദീകരിച്ചു. ജന്മനായുള്ള അസുഖം കാരണവും മുലയൂട്ടുമ്പോള്‍ അനുഭവപ്പെട്ട ശ്വാസതടസ്സം കാരണമോ ആയിരുന്നു മരണം. ചെറുപ്രായത്തിലുള്ള വിവാഹം, രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം, തുടര്‍ച്ചയായ ഗര്‍ഭധാരണം എന്നിവയും ശിശുമരണത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും മരണ നിരക്ക് കുറഞ്ഞു വരികയാണെന്നും ഐ സി ബാലകൃഷ്ണനോട് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button