കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഇക്കാര്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ചൊവ്വാഴ്ച പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നായിരുന്നു മമത ബാനർജി മറുപടി നൽകിയത്. പ്രധാനമായും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ചചെയ്യുന്നതിനായി ജൂണ്‍ 19നാണ് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ അദ്ധ്യക്ഷന്മാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചിരിക്കുന്നത്. 2022ല്‍ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ വര്‍ഷം നടക്കുന്ന മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചർച്ചാവിഷയമാകും.
Post Your Comments